ദേശീയം
രാജ്യത്ത് 2745 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2745 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചീകിത്സയിലുള്ളവർ 18,386 പേരാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനവുമാണ്.
അതേസമയം മഹാരാഷ്ട്രയിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുകയാണ്.. മുംബൈയിലും പൂനെയിലുമാണ് അതിവേഗ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു. വ്യാഴാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ വർദ്ധനവിനെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചത്.
ഏപ്രിൽ മുതൽ. മുംബൈയിലും പൂനെയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതായി യോഗം വിലയിരുത്തി. രണ്ട് ജില്ലകളുടെ പ്രതിവാര പോസിറ്റീവ് നിരക്ക് സംസ്ഥാനത്തേക്കാൾ കൂടുതലാണ്. മുംബൈയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്, പൂനെയിൽ ഇത് 2.16 ശതമാനമാണ്, രണ്ടും സംസ്ഥാനത്തിന്റെ നിരക്കായ 1.59 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. മുംബൈയിലും പുനെയിലും അധികൃതർക്ക് കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ്.