ദേശീയം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ 60,000 ത്തിന് താഴെ; 24 മണിക്കൂറിനിടെ 1576 മരണം
![covid india 4](https://citizenkerala.com/wp-content/uploads/2021/06/covid-india-4.jpg)
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 58,419 പേർക്ക്. 87,619പേർ ഈ സമയത്തിനിടെ രോഗമുക്തി നേടി. 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 1,576 പേർ മരിച്ചു.
രാജ്യത്ത് ഇതുവരെ രോഗബാധിതർ ആയവരുടെ എണ്ണം 2,98,81,965 ആണ്. ഇതിൽ 2,87,66,009 പേർ രോഗമുക്തി നേടി. ആകെ മരണം 3,86,713 ആയി. നിലവിൽ 7,29,243 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ വരെ 27,66,93,572 പേർ വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.