Covid 19
രാജ്യത്ത് ഇന്നലെ 62,480 പേര്‍ക്ക് കോവിഡ്; മരണം 1587
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,480 പേര്‍ക്ക്. 1,587 പേര്‍ മരിച്ചു. 88,977 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,97,62,793ആണ്. ഇതില്‍ 2,85,80,647 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,83,490 നിലവില്‍ 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ വരെ 26,89,60,399 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. 38.48 ലക്ഷം പേരാണ് ആകെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16.26 കോടി പേര്‍ ആകെ രോഗമുക്തി നേടി.