Covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 70,421 പേർക്ക് കൊവിഡ്; 3921 മരണം
രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 70,421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മര്‍ച്ചിനുശേഷം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. ഇന്നലെ 14.92 സാംപിളുകള്‍ പരിശോധനക്കയച്ചു. സാധാരണ ശരാശരി 19 ലക്ഷം സാംപിളുകളാണ് പരിശോധനക്കയക്കാറുള്ളത്.
ഇതേ കാലയളവില്‍ 3,936 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്, 2,800 പേര്‍. അതില്‍ 2,300 എണ്ണം മുന്‍കാലങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെടാതിരുന്നവയാണ്.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ വിവിധ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ 24 ജില്ലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ ലോക്ക് നിയന്ത്രണങ്ങള്‍ തുടരും.
അസം സര്‍ക്കാര്‍ രണ്ട് വാക്‌സിന്‍ എടുത്ത ജീവനക്കാരോട് ഓഫിസുകളിലെത്താന്‍ നിര്‍ദേശിച്ചു. ഡല്‍ഹി ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ലെങ്കിലും മാളുകളം അങ്ങാടികളും നിയന്ത്രണങ്ങളോടെ തുറക്കാം.