ദേശീയം
രാജ്യത്ത് ആറാംദിവസവും കോവിഡ് രോഗികള്‍ ഒരുലക്ഷത്തില്‍ താഴെ; മരണനിരക്കില്‍ കുറവില്ല;
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 80,834 പേര്‍ക്ക്. കഴിഞ്ഞ എഴുപത്തൊന്ന് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 3303 കോവിഡ് മരണമാണ്. 1,32,062 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,94,39,989 ആണ്. ഇതില്‍ 2,80,43,446 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,70,384. നിലവില്‍ 10,26,159 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 25,31,95,048 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തി മൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്. പതിനാറ് കോടി പേർ രോഗമുക്തി നേടി.
അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസിൽ മൂന്ന് കോടി നാൽപത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയർന്നു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമാണ്.രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.86 ലക്ഷം പേർ മരിച്ചു.