Covid 19
ഇന്ത്യയിൽ വീണ്ടും കൊവിഡ് ഭീതി; ഇന്നലെയും 60,000ലധികം രോഗികൾ
രാജ്യത്ത് ഇന്നലെയും 60,000ലധികം കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 62,714 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,19,71,624 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്നലെ മാത്രം 312 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,61,552 ആയി ഉയര്‍ന്നു. നിലവില്‍ 4,86,310 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ മാത്രം 28,739 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,13,23,762 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 6,02,69,782 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം 62,258 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 11,908,910 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നത്തേത്. പുതിയ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ 5.3 ശതമാനം കൂടുതലാണ്.