Connect with us

Covid 19

രാജ്യത്ത് കൊവിഡ് കേസുകളില്‍ ആശ്വാസം: 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് രോഗം  

Published

on

1604213283 927308087 CORONA

രാജ്യത്ത് 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി. ഇന്നലെ മാത്രം 470 മരണം കൂടി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് 1,22,111 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 58,684 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി.

നിലവില്‍ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5,70,458 പേരാണ് നിലവില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ തുടരുന്നത്. കേരളത്തില്‍ തന്നെയാണ് കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

7983 കേസുകളാണ് കേരളത്തില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 5548 ഉം ഡല്‍ഹിയില്‍ 5062 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒക്ടോബറില്‍ 30 ശതമാനം ഇടിവാണുണ്ടായത്. സെപ്തംബര്‍ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ്.

സെപ്തംബറില്‍ 26.2 ലക്ഷം പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഒക്ടോബറില്‍ ഇത് 18.3 ലക്ഷം മാത്രം. സെപ്തംബറില്‍ 33,255 പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബറില്‍ ഇത് 23,500 മാത്രം. പ്രതിദിന രോഗബാധയിലും മരണത്തിലും ഓഗസ്റ്റ് മാസത്തിലെ കണക്കുകളില്‍ നിന്നും കുറവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം9 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം9 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version