ദേശീയം
രാജ്യത്തെ കോവിഡ് കേസുകള്‍ 84 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ 47,638 പേര്‍ക്ക് രോഗം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 84,11,724 ആയി. ഒരു ദിവസത്തിനിടെ 670 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെ 1,24,985 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. നിലവില്‍ 5,20,773 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തില്‍ 7189 ന്റെ കുറവായിട്ടുണ്ട്.
ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.
ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.