ദേശീയം
രാജ്യത്ത് 39,097 പുതിയ കൊവിഡ് രോഗികൾ; 546 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,13,32,159 ആയി. നിലവിൽ 4,08,977 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നത്. 546 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,20,016 ആയി.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 39,097 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,05,03,166 പേർ ഇതുവരെ രോഗമുക്തി നേടി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 41.59 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരു കോടി മുപ്പത്തിയാറ് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.
അമേരിക്കയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് യുഎസിലാണ്. അറുപത്തിനായിരത്തിലധികം പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അൻപത്തിയഞ്ച് ലക്ഷം കടന്നു. 6.26 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ രോഗമുക്തി നേടി.