Connect with us

ദേശീയം

ആശങ്ക കുറയുന്നു: രാജ്യത്ത് 24 മണിക്കൂറിനിടെ 30,548 പേര്‍ക്ക് കോവിഡ്  

Published

on

India coronavirus PTI

രാജ്യത്തെ കോവിഡ് ആശങ്ക കുറയുന്നു. പ്രതിദിന വര്‍ധന വീണ്ടും മുപ്പത്തിനായിരത്തിലേക്ക് എത്തി.

ഒരു ദിവസത്തിനിടെ 30,548 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 ആയി.  നിലവില്‍ 4,65,478 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 82,49,579 പേര്‍ രോഗമുക്തി നേടി.

ഇന്നലെ 41,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ നിന്ന് 25 ശതമാനത്തോളം രോഗികള്‍ ഇന്ന് കുറഞ്ഞത് ഏറെ ആശ്വാസകരമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 453 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 1,30,070 ആയി ഉയര്‍ന്നു.

നാല് മാസത്തിനു ശേഷമാണ് പ്രതിദിന വര്‍ധന മുപ്പത്തിനായിരത്തിലെത്തിയത്. 8.61 ലക്ഷം സാമ്പിള്‍ പരിശോധനകളാണ് ഇന്നലെ നടത്തിയത്.  രാജ്യതലസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ദില്ലിയിലെ പ്രതിദിന പരിശോധന ഒരു ലക്ഷമാക്കി ഉയര്‍ത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം തീരുമാനിച്ചു. നിലവില്‍ അറുപതിനായിരമാണ് പ്രതിദിന പരിശോധന.

ആര്‍.ടി.പി.സിആര്‍ പരിശോധന കൂട്ടുന്നതിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ച് ഐ.സി.എം.ആറിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും മൊബൈല്‍ ടെസ്റ്റിങ് വാഹനങ്ങള്‍ സജ്ജമാക്കും.  ഡി.ആര്‍.ഡി.ഒ സെന്ററില്‍ 750 അധിക കിടക്കകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ സി.ആര്‍.പി.എഫ് ഡോക്ടര്‍മാരെ ദില്ലിയിലെത്തിക്കും. ഏഴായിരത്തിന് മുകളിലാണ് ദില്ലിയിലെ പ്രതിദിന വര്‍ധന. മഹാരാഷ്ട്ര 2544,തമിഴ് നാട് 1819, ഗുജറാത്ത് 1070, ആന്ധ്ര 1057 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം8 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version