കേരളം
കിഫ്ബിയിൽ ആദായ നികുതി വകുപ്പ് പരിശോധന
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാൻ ആദായ നികുതി വകുപ്പിന്റെ പരിശോധന.
കിഫ്ബിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്ന കരാറുകാരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കിഫ്‌ബിക്കെതിരെ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വായ്പ സ്വീകരിക്കുന്നവരിൽ നിന്ന് നേരത്തെ വിവരം ശേഖരിച്ചിരുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ കൂടാതെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങളും തേടുന്നുണ്ട്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബിക്ക് ആദായ നികുതി വകുപ്പ് നോട്ടീസയച്ചിരുന്നു. ഓരോ പദ്ധതിക്കും എത്ര നികുതി നല്‍കിയിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് അഡിഷണല്‍ കമ്മീഷണര്‍ നേരത്തെ കത്തയച്ചിരുന്നു.
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റും വിഷയത്തില്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. കൂടാതെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായും വിളിപ്പിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല.