Connect with us

ആരോഗ്യം

ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ ; ​​ഗുണങ്ങളറിയാം

Broccoli

ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങളുണ്ട്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. മറ്റ് പച്ചക്കറികളേക്കാൾ കൂടുതൽ പ്രോട്ടീൻ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

കാൻസറിനെ പ്രതിരോധിക്കുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഗുണങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. സാധാരണയായി ശരീരത്തിൽ കാൻസറിന് കാരണമാകുന്ന ഈസ്ട്രജനെ ഇല്ലാതാക്കുന്ന ഗുണങ്ങൾ ​​​ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. സ്തനാർബുദവും ഗർഭാശയ കാൻസറും തടയാൻ ബ്രൊക്കോളി ഫലപ്രദമായാണ് ഗവേഷണങ്ങൾ പറയുന്നത്.

ബ്രൊക്കോളിയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ബ്രൊക്കോളിയിലെ നാരുകൾ ദഹനനാളത്തിലെ പിത്തരസം ആസിഡുകളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിൽ നിന്ന് കൊളസ്ട്രോൾ പുറന്തള്ളുന്നത് എളുപ്പമാക്കുന്നു. ബ്രൊക്കോളി രക്തത്തിലെ എൽഡിഎൽ-കൊളസ്ട്രോൾ അളവ് 6 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ചിന്റെ ഒരു ഗവേഷണത്തിൽ പറയുന്നു.

ബ്രൊക്കോളിയിൽ ഗണ്യമായ അളവിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളിയിൽ സൾഫോറാഫെയ്ൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം ബാധിച്ചവരെ സഹായിക്കാനും ബ്രൊക്കോളിക്ക് കഴിയും.

ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ പലവിധത്തിൽ സഹായിക്കുന്നു. ബ്രൊക്കോളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കരോട്ടിനോയിഡുകൾ ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബ്രൊക്കോളി.

ബ്രൊക്കോളിയിൽ ഉയർന്ന അളവിൽ കാൽസ്യം, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും പ്രധാനമാണ്. കാൽസ്യത്തിനൊപ്പം, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ മറ്റ് പോഷകങ്ങളും ബ്രൊക്കോളിയിലുണ്ട്.

ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ, ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ബ്രൊക്കോളി ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ബ്രോക്കോളി രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്താതെ സംരക്ഷിക്കാൻ സഹായിക്കുന്നു.

ബ്രൊക്കോളിയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫോസ്ഫറസ് എന്നിവയും മറ്റ് വിറ്റാമിനുകളായ ബി കോംപ്ലക്സ്, വിറ്റാമിൻ സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്, കാരണം ഇവ മസ്കുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം15 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം16 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം17 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം18 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം19 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം20 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം21 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version