Connect with us

ആരോഗ്യം

ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍…

Screenshot 2023 11 03 200739

പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ, വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണകരമാണ് ബാദം പാല്‍ തയ്യാറാക്കി കഴിക്കുന്നത്.

ഇതിനായി രാത്രി കുതിർത്തുവച്ച ബദാം തൊലികളഞ്ഞ് എടുക്കുക. ശേഷം ഇവയും വെള്ളവും ചേർത്ത് ഒരു ബ്ലെൻഡറിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ബദാം പാൽ മധുരമുള്ളതാക്കാൻ രണ്ട് ഈന്തപ്പഴങ്ങൾ കൂടി ചേർക്കാം.

അറിയാം ബദാം പാലിന്‍റെ ആരോഗ്യ ഗുണങ്ങള്‍…

ഒന്ന്…
ഫൈബര്‍ ധാരാളം അടങ്ങിയ ബദാം പാൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.

രണ്ട്…

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയ ബദാം പാൽ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം സഹായിക്കും.

മൂന്ന്…

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്…

കാര്‍ബോഹൈട്രേറ്റ് ഒട്ടും തന്നെയില്ലാത്ത ഒന്നാണ് ബദാം മില്‍ക്ക്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ ബദാം മില്‍ക്ക് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

അഞ്ച്…

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ആറ്…

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

ഏഴ്…

ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഡ്രിങ്കാണ് ഇത്.

എട്ട്…

ദിവസവും ബദാം പാല്‍ കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഇയുടെ അളവ് വർധിപ്പിക്കും. ഇത് ചർമ്മത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version