ദേശീയം
വമ്പൻമാർക്ക് കാലിടറുന്നു…; തമിഴ്നാട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ഡിഎംകെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എം.കെ. സ്റ്റാലിന് കോലത്തൂരില്‍ ഏറെ മുന്നിലാണ്. തൊട്ടടുത്ത എ ഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആദിരാജാറാമിനേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്റ്റാലിന്.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 128 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. ഡിഎംകെ 103 സീറ്റുകളിലും കോണ്‍ഗ്രസ് 12 സീറ്റുകളിലും എംഡിഎംകെ നാല് സീറ്റുകളിലും മുന്നിലാണ്.
മറ്റ് സഖ്യകക്ഷികളായ സിപി ഐ മൂന്നിടത്തും വിസികെ മൂന്നിടത്തും സിപിഎം രണ്ടിടത്തും മറ്റുള്ളവര്‍ ഒരിടത്തും മുന്നിട്ട് നില്ക്കുന്നു.എ ഐഎഡിഎംകെ-ബിജെപി-പിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 96 ഇടങ്ങളില്‍ മുന്നിലാണ്. ഇതില്‍ എ ഐഎഡിഎംകെ 84 ഇടങ്ങളിലും ബിജെപി മൂന്നിടത്തും പിഎംകെ ഒമ്ബതിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു.
കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒരിടത്ത് ലീഡ് ചെയ്യുന്നു. പാര്‍ട്ടി ചെയര്‍മാനായ നടന് കമല്ഹാസന് തന്നെയാണ് പാര്‍ട്ടിക്ക് വേണ്ടി കോയമ്ബത്തൂര്‍ സൗത്തില്‍ ലീഡ് ചെയ്യുന്നത്. അതേ സമയം വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം എല്ലാ സീറ്റുകളിലും പിറകിലാണ്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ യു.പി.എ വ്യക്തമായി ലീഡ് ചെയ്തിരുന്നു. എന്നാല്‍ ആദ്യഘട്ട വോട്ടെണ്ണല്‍ അവസാനിക്കുമ്ബോള്‍ എന്‍.ഡി.എയും ലീഡ് നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണുള്ളത്. 111 സീറ്റുകളില്‍ ഡി.എം.കെ നേതൃത്വം നല്കുന്ന യു.പി.എ മുന്നിട്ടുനില്‍ക്കുമ്പോള്‍ തൊട്ടുപിന്നില്‍ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള എന്‍.ഡി.എ 95 സീറ്റുളില്‍ ലീഡ് ചെയ്യുകയാണ്.
അതേസമയം ഇവിടെ വമ്പന്മാര്ക്ക് കാലിടറുന്ന കാഴ്ചയും ആദ്യഘട്ടം പിന്നിടുമ്പോള്‍ കാണാം. അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് 400 വോട്ടുകള്‍ക്കാണ് പിന്നില്‍ നില്‍ക്കുന്നത്. തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും ചലച്ചിത്ര നടിയുമായ ഖുശ്ബു സുന്ദറും പിന്നിലാണ്. കോയമ്പത്തൂര്‍ സൗത്തില്‍ മുന്നിട്ടുനിന്നിരുന്ന മക്കള്‍നീതിമയ്യം നേതാവ് രണ്ടാംഘട്ട വോട്ടെണ്ണല്‍ നടക്കുമ്ബോള്‍ പിന്നിലായിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിന്റെ മയൂര്‍ ജയകുമാറാണ് മുന്നിട്ടുനില്‍ക്കുന്നത്. കട്പാടി മണ്ഡലത്തില്‍ ഡി.എം.കെ ജനറല്‍ സെക്രട്ടറി ദുരൈമുരുകനും പിന്നിലാണ്.