Connect with us

കേരളം

അരൂരിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി, സ്കൂട്ടർ നിന്ന് കത്തി, പിന്നെ നടന്നത് അത്ഭുതം !

Screenshot 2023 08 12 161120

ആലപ്പുഴയിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി. സ്ക്കൂട്ടർ യാത്രികൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുപുന്ന കരുമാഞ്ചേരി ബിജു (52) വാണ് അത്ഭുതകരമായി വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടത്തിൽ ചെറിയ പരുക്കുകള്‍ മാത്രമാണ് ഇയാള്‍ക്ക് സംഭവിച്ചത്. കൈയ്ക്കും കാലിനും പരിക്കേറ്റ ബിജുവിനെ എറണാകുളം ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അരൂർ പള്ളി ബൈപാസ് കവലയിൽ കഴിഞ്ഞദിവസം രാവിലെ ആറരക്കായിരുന്നു നാട്ടുകാരെ ഞെട്ടിച്ച അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്ന് കയർ കയറ്റി വന്ന ലോറി ചേർത്തലയിൽ ചരക്ക് ഇറക്കി തിരികെ തമിഴ്‌നാട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു സംഭവം നടന്നത്. പുലർച്ചെ മഴ ഉണ്ടായിരുന്നതിനാൽ തെന്നി കിടന്ന റോഡിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മുന്നിൽ ഉണ്ടായിരുന്ന ആക്റ്റീവ സ്ക്കൂട്ടറിൽ ലോറി ഇടിച്ച് കയറുകയായിരുന്നു.

എഴുപുന്ന കരുമഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു സ്കൂട്ടർ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് വീണു, ഇതിനിടെ വാഹനത്തിന് തീ പിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ബിജുവിന് നിസാര പരിക്കുകള്‍ മാത്രമാണ് പറ്റിയത്. അതേസമയം തീപിടിച്ച് സ്കൂട്ടർ ഭൂരിഭാഗവും കത്തിനശിച്ചു.

സ്കൂട്ടറിലിടിച്ച ശേഷം ലോറി ഇടിച്ച് ബൈപ്പാപാസ് കവലയിലെ സിഗ്നൽ ലൈറ്റിലാണ് ഇടിച്ച് നിന്നത്. ഇടിയേറ്റ് സിഗ്നൽ സ്ഥാപിച്ച പോസ്റ്റടക്കം ഒടിഞ്ഞുവീണു. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് ഫയർഫോഴ്സും അരൂർ പൊലീസും ഓടിയെത്തി വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുന: സ്ഥാപിച്ചു. അപകടത്തിന് പിന്നാലെ അര മണിക്കൂർ സമയം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version