Connect with us

ആരോഗ്യം

പാത്രം കഴുകുന്ന സോപ്പോ ലോഷനോ പെട്ടെന്ന് തീര്‍ന്നാല്‍ ഇതാ ഈ ടിപ്സ് പയറ്റിനോക്കൂ…

Screenshot 2023 08 04 185228

വീട്ടുസാധനങ്ങള്‍ എത്ര പതിവായി വാങ്ങിച്ച് സൂക്ഷിച്ചാലും ഇടയ്ക്കെങ്കിലും ചില അബദ്ധങ്ങള്‍ നമുക്ക് പറ്റാറില്ലേ? പെട്ടെന്ന് തേയിലയോ പഞ്ചസാരയോ തീര്‍ന്നുപോവുക, അല്ലെങ്കില്‍ സോപ്പോ സോപ്പുപൊടിയോ അത്യാവശ്യത്തിന് നോക്കുമ്പോള്‍ കാലിയായിരിക്കുന്നത്- ഒക്കെ ഇങ്ങനെ സംഭവിക്കുന്ന അബദ്ധങ്ങളുടെ കൂട്ടത്തില്‍ കൂട്ടാവുന്ന കാര്യങ്ങളാണ്.

മിക്ക വീടുകളിലും ഇങ്ങനെ വാങ്ങിക്കാൻ മറന്നുപോകുന്ന സാധനങ്ങള്‍ക്ക് ഒരു സ്വഭാവമുണ്ടായിരിക്കും. അതില്‍ പെടുന്നതാണ് ഈ പഞ്ചസാരയും സോപ്പും തേയിലയും ഒക്കെ. ഇങ്ങനെ പെട്ടെന്ന് പാത്രം കഴുകുന്ന സോപ്പോ ലോഷനോ എല്ലാം തീര്‍ന്നുപോയാല്‍ പരിഹാരമായി ചെയ്യാവുന്ന ചില പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്…

ഒന്ന്…

അത്യാവശ്യമായി പാത്രം വൃത്തിയാക്കിയെടുത്തേ മതിയാകൂ എന്നുണ്ടെങ്കില്‍ ഒരു വഴിയുള്ളത്, നല്ല ചൂടുള്ള വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകിയെടുക്കാമെന്നതാണ്. പാത്രത്തിലെ എണ്ണമയവും അണുക്കളുമെല്ലാം പോകാൻ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.

രണ്ട്…

നല്ലൊരു ക്ലീനിംഗ് ഏജന്‍റാണ് ബേക്കിംഗ് സോഡ. ഇത് പലര്‍ക്കും അറിയില്ലെന്ന് മാത്രം. ബേക്കിംഗ് സോഡയിട്ടും പാത്രം ഉരച്ചുകഴുകാവുന്നതാണ്. പാത്രങ്ങള്‍ നല്ലതുപോലെ വൃത്തിയാക്കാൻ ഇത് മതി.

മൂന്ന്…

ചെറുനാരങ്ങ ഇരിപ്പുണ്ടെങ്കില്‍ അതും അല്‍പം ഉപ്പും ചേര്‍ത്ത് കഴുകിയാലും തല്‍ക്കാലം പാത്രങ്ങള്‍ നല്ല വൃത്തിയായി കിട്ടും. പാത്രങ്ങളിലെ മെഴുക്കും ഗന്ധവുമെല്ലാം കളയാൻ ഇവയ്ക്കാകും. അതുപോലെ തന്നെ രോഗാണുക്കളെയും ഒരു പരിധി വരെ നശിപ്പിക്കാൻ ചെറുനാരങ്ങയ്ക്ക് കഴിയും.

നാല്…

മറ്റൊരു കിടിലൻ ക്ലീനിംഗ് ഏജന്‍റാണ് വിനാഗിരി. ഇത് വച്ചും പാത്രങ്ങള്‍ വൃത്തിയാക്കിയെടുക്കാവുന്നതാണ്. പാത്രം മെഴുക്കെല്ലാം അകന്ന് വൃത്തിയാക്കാനും ഒപ്പം രോഗാണുക്കളെ നശിപ്പിക്കാനും, പാത്രങ്ങളിലെ കറ നീങ്ങാനുമെല്ലാം വിനാഗിരി സഹായിക്കുന്നു.

അഞ്ച്…

കഞ്ഞിവെള്ളവും ഇതുപോലെ പാത്രങ്ങള്‍ വൃത്തിയാക്കാൻ എടുക്കാവുന്നതാണ്, കെട്ടോ. സ്പോഞ്ചോ മറ്റോ ക‍ഞ്ഞിവെള്ളത്തില്‍ മുക്കി പാത്രം തേച്ച് ശേഷം വെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം. പാത്രങ്ങളിലെ മെഴുക്ക് കളയാൻ തല്‍ക്കാലമെല്ലാം ഇത് നല്ല പരിഹാരമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version