Connect with us

കേരളം

നിയമം തെറ്റിച്ചാല്‍ മോട്ടോര്‍വാഹന വകുപ്പ് ഫോട്ടോ എടുക്കും, തടഞ്ഞാല്‍ കുറ്റകരം

Published

on

motor vehicle

ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ പകർത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഇ-ചെല്ലാൻ സംവിധാനം വഴി പിഴ ചുമത്തുന്നതിനായാണ് ഇത്തരത്തിൽ ഫോട്ടോ പകർത്തുന്നതെന്നും ഇത് തടയുന്നത് കുറ്റകരമാണെന്നുമാണ് മോട്ടോർവാഹന വകുപ്പ് അറിയിച്ചിരിക്കുന്നന്നത്.

വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ ലഭിക്കുന്ന വിധത്തിൽ ചിത്രം എടുത്താൽ മാത്രമെ നിയമലംഘനം നടത്തിയതിന് ഇ-ചെല്ലാൻ സംവിധാനം വഴി പിഴ ചുമത്താൻ കഴിയുകയുള്ളു. അതിനാൽ ഫോട്ടോ എടുക്കുന്നത് പരിശോധനയുടെ ഭാഗമാണ്. ഫോട്ടോ പകർത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും അവരെ തടസപ്പെടുത്തുന്നത് കുറ്റകരമാണെന്നുമാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്.

പൊലീസ്, മോട്ടോർ വാഹന വകുപ്പുകളാണ് നിലവിൽ ഇ-ചെല്ലാൻ സംവിധാനം ഉപയോഗിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ ഇ-ചെല്ലാനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താൽ ഉടൻ തന്നെ ചെക്ക് റിപ്പോർട്ട് തയ്യാറാക്കി വാഹൻ-സാരഥി വെബ് സൈറ്റിൽ ചേർക്കും. പിഴ ചുമത്തിയതു സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമയ്ക്ക് എസ്എംഎസ് ലഭിക്കുകയും ചെയ്യും.

അടുത്തിടെ വൈക്കത്ത് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് മോട്ടോർവാഹന വകുപ്പ് തടഞ്ഞതും ചിത്രങ്ങൾ പകർത്തിയതും വിവാദം സ‌ൃഷ്ടിച്ചിരുന്നു. പിൻസീറ്റിലിരുന്ന യുവതി ഹെൽമറ്റ് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ ബൈക്ക് തടഞ്ഞത്. ഗതാഗതനിയമലംഘനം ബോധ്യപ്പെട്ടതോടെ ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാൽ ഇത് വലിയ തർക്കങ്ങൾക്കാണ് വഴി വച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version