Connect with us

ആരോഗ്യം

​ഒരേ സോപ്പ് ഉപയോഗിച്ച് നിരവധി ആളുകള്‍ കുളിച്ചാല്‍​

4B46CDE200000578 0 image a 17 1524044831420

നമ്മളുടെ വീടുകളില്‍ ഇന്ന് മികവയിലും ഓരേ ബാത്ത്‌റൂം തന്നെയാണ് പലരും കുളിക്കാന്‍ എടുക്കുന്നത്. ഇത്തരത്തില്‍ ഒരേ ബാത്ത്‌റൂമില്‍ കുളിക്കുമ്പോള്‍ എല്ലാവരും ഒരേ സോപ്പ് തന്നെ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ഒരേ സോപ്പ് ഉപയോഗിച്ച് നിരവധി ആളുകള്‍ കുളിച്ചാല്‍, സോപ്പില്‍ ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും വളരും. ഇത് ചര്‍മ്മ അണുബാധകളിലേക്കും തണുപ്പിലേക്കും മറ്റ് രോഗങ്ങളിലേക്കും നയിച്ചേക്കാം. കുളിക്കാന്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കുളിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തമായി ഒരു സോപ്പ് വാങ്ങി വെച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ സോപ്പ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ പകരുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. അതുപോലെ തന്നെ താരന്‍ പോലെയുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ പിടികൂടുന്നതിനും ഇത് കാരണമാകുന്നു.

അതിനാല്‍ സ്വന്തമായി സോപ്പ് വാങ്ങി അത് പ്രത്യേകം ഒരു സോപ്പും പെട്ടിയില്‍ അടച്ച് വെച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഇത് മറ്റൊരാള്‍ ഉപയോഗിക്കുന്നതിലേയ്ക്ക് നയിക്കാം.നിങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സോപ്പ് ആണെങ്കില്‍ കൂടിയും നിങ്ങള്‍ കുളിച്ച് കഴിഞ്ഞതിന് ശേഷം സോപ്പ് കഴുകി വെള്ളം വറ്റിയതിന് ശേഷം മാത്രം അടച്ച് വെക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നും അണുക്കള്‍ പീന്നീട് വീണ്ടും ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് കാരണമാകുന്നുണ്ട്.

അതുപോലെ തന്നെ സോപ്പ് എല്ലായ്‌പ്പോഴും ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ഇല്ലെങ്കില്‍, ഇതില്‍ വെള്ളത്തിന്റെ അംശം ഇരിക്കും തോറും ഇതില്‍ ബാക്ടീരിയ പെരുകാന്‍ കാരണമാകുന്നു. അതിനാല്‍, സോപ്പ് കുളിച്ചതിന് ശേഷം ബാത്ത്‌റൂമില്‍ തന്നെ വെക്കുന്നതിന് പകരം, വായു സഞ്ചാരം ഉള്ള സ്ഥലത്ത് തുറന്ന് വെച്ച് ഉണക്കി വെക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

എന്തെങ്കിലും തരത്തില്‍ ഏതെങ്കിലും രോഗങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആ വ്യക്തി ഉപയോഗിക്കുന്ന സോപ്പ് ഒരിക്കലും ഉപയോഗിക്കരുത്. ഈ സോപ്പില്‍ നിന്നും നിങ്ങളുടെ ശരീരത്തിലേയ്ക്ക് അതേ അണുക്കള്‍ പ്രവേശിക്കുന്നതിന് ഇത് കാരണമാണ്.

അതുപോലെ, ചര്‍മ്മ രോഗങ്ങള്‍ ഉള്ളവരുടെ, അലര്‍ജി ഉള്ളവര്‍ ഉപയോഗിക്കുന്ന സോപ്പ് എന്നിവ ഒരിക്കലും നിങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. പ്രത്യേകിച്ച് ഇത്തരം സോപ്പ് ഉപയോഗിച്ച് കുട്ടികളെ ഒരിക്കലും കുളിപ്പിക്കരുത്. ഇത്തരത്തില്‍ രോഗികള്‍ ഉപയോഗിക്കുന്ന സോപ്പ് മാറ്റി വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

നല്ല ഹെല്‍ത്തിയായിട്ടുള്ള കുളിക്കുന്ന ശീലം വളര്‍ത്താന്‍ സോപ്പിനേക്കാള്‍ നല്ലത് ബോഡി വാഷ് ഉപയോഗിക്കുന്നതാണ്. അതുപോലെ, ബോഡി വാഷ് എടുക്കാന്‍ ഉപയോഗിക്കുന്ന ലൂഫ് മറ്റൊരാള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

അതുപോലെ, തോര്‍ത്ത് മുതല്‍ എല്ലാ സാധനങ്ങളും പ്രത്യേകം പ്രത്യേകം കുളിക്കാന്‍ തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. അതുപോലെ, ടോയ്‌ലറ്റില്‍ പോയി വരുമ്പോള്‍ കൈകള്‍ കഴുകാന്‍ പൊതുവായി ഒരൊറ്റ സോപ്പ് ഉപയോഗിക്കുന്നതിന് പകരം, ഹാന്റ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം3 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം4 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം5 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം22 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version