Connect with us

തൊഴിലവസരങ്ങൾ

പൊതുമേഖല ബാങ്കുകളില്‍ 7800 ക്ലര്‍ക്ക് ഒഴിവുകള്‍; അവസാനതീയതി 27

Published

on

exam 2

വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി ഐബിപിഎസ്. ക്ലര്‍ക്ക് തസ്തികയിലേക്ക് ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 27 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.

മുന്‍പത്തെ വിജ്ഞാപനം അനുസരിച്ച് 5858 ഒഴിവുകളിലേക്കായിരുന്നു നിയമനം. എന്നാല്‍ പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഒഴിവുകള്‍ വര്‍ധിപ്പിച്ചു. 7800 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനാണ് ഐബിപിഎസ് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കിയത്. ഐബിപിഎസിന്റെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഡിസംബറിലാണ് പ്രാഥമിക പരീക്ഷ. ജനുവരിയിലോ ഫെബ്രുവരിയിലോ അന്തിമ പരീക്ഷ നടത്താനാണ് ഐബിപിഎസ് തീരുമാനിച്ചത്. ഏപ്രിലോടെ താത്കാലിക അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കാനാണ് ഐബിപിഎസ് ലക്ഷ്യമിടുന്നത്.

ജൂലൈയിലാണ് ക്ലര്‍ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് പരസ്യം പ്രസിദ്ധീകരിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷയില്‍ പരീക്ഷ നടത്താനുള്ള തീരുമാനം അന്ന് വിവാദമായിരുന്നു. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലുമായാണ് പരീക്ഷ നടത്തുന്നത്.അന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല എന്ന് ഐബിപിഎസ് അറിയിച്ചു.

ഐബിപിഎസ് വെബ്‌സൈറ്റില്‍ കയറി ന്യൂ രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് അടച്ച ശേഷമാണ് സബ്മിറ്റ് ചെയ്യേണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version