ദേശീയം
ഭാര്യയുമായി വേർപിരിഞ്ഞാലും ഭർത്താക്കൻമാർക്ക് ഈ ഉത്തരവാദിത്വം ഒഴിവാക്കാനിവില്ല ; സുപ്രീം കേടതി
വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാശം നല്‍കുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബോപണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാട് സ്വദേശിയുടെ പുനപ്പരിശോധന ഹര്‍ജി പരിഗണിച്ചാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
2.60 കോടി രൂപ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി യുവാവിന് അവസരം നല്‍കിയിട്ടുണ്ട്. പ്രതിമാസ ചിലവായി 1.75 ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു.
ഈ വ്യക്തി ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്ബനിയില്‍ ദേശീയ സുരക്ഷയുടെ ഒരു പ്രോജക്റ്റിലാണ് ജോലി ചെയ്യുന്നത്.തന്റെ പക്കല്‍ പണമില്ലെന്നും തുക അടയ്ക്കാന്‍ രണ്ടുവര്‍ഷത്തെ കാലതാമസം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവ് പാലിക്കുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതിലൂടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി സുപ്രീം കോടതി വ്യക്തമാക്കി. അത്തരമൊരു വ്യക്തിയെ ദേശീയ സുരക്ഷ പദ്ധതിയുമായി എങ്ങനെ ബന്ധിപ്പിക്കുമെന്ന് കോടതി ആശ്ചര്യപ്പെട്ടു.
ഭാര്യക്ക് ജീവനാംശം നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഭര്‍ത്താവിന് ഒഴിവാകാനാകില്ലെന്നും ജീവനാംശം നല്‍കേണ്ടത് അയാളുടെ കടമയാണെന്നും ബെഞ്ച് പറഞ്ഞു.
മുഴുവന്‍ തുകയും അടയ്‌ക്കാനുള്ള അവസാന അവസരം നല്‍കുന്നു . ഇന്ന് മുതല്‍ നാലാഴ്‌ചയ്‌ക്കുള്ളില്‍ തുക നല്‍കാന്‍ സമയം അനുവദിച്ചിരിക്കുന്നു. പരാജയപ്പെട്ടാല്‍ പ്രതിയെ ശിക്ഷിക്കുകയും ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്യും.
കേസിന്റെ അടുത്ത വാദം നാലാഴ്ചയ്ക്കുശേഷം നടക്കും. തുക അടയ്ക്കാത്തതിനാല്‍ അടുത്ത തീയതിയില്‍ അറസ്റ്റ് ഉത്തരവ് പുറപ്പെടുവിക്കാനും പ്രതിയെ ജയിലിലേക്ക് അയയ്ക്കാനും കഴിയുമെന്ന് കോടതി പറഞ്ഞു.