Connect with us

ക്രൈം

ഇടുക്കിയിൽ കഴിഞ്ഞ മാർച്ചിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍

WhatsApp Image 2021 06 23 at 7.40.27 PM

ഇടുക്കിയിൽ വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി അമലാണ് (27) അറസ്റ്റിലായത്.

അമലിന്റെ ഭാര്യ ധന്യ (21) മാർച്ചിലാണ് വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്. പീരുമേട് ഡിവൈഎസ്പിയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാർച്ച് 28ന് രാവിലെ ആറു മണിയോടെ അമലി​ന്‍റെ ഭാര്യ ധന്യയെ (21) മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്യയുടെ മരണത്തിൽ അന്നു തന്നെ ബന്ധുക്കളും അയൽവാസികളും സംശയം പ്രകടിപ്പിക്കുകയും ധന്യയുടെ അച്​ഛൻ ജയപ്രകാശ് രേഖാ മൂലം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പൊലീസ്​ നടത്തിയ അന്വേഷണത്തിൽ ധന്യക്ക് മാനസിക , ശാരീരിക പീഢനം ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തി. തുടർന്ന് ഗാർഹിക പീഢന കുറ്റം ചുമത്തി ഭർത്താവ് അമലിനെ ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തു പീരുമേട് കോടതിയിൽ ഹാജരാക്കി.

Also read: വിസ്മയയുടെ മരണത്തിൽ ശക്തമായ തെളിവുണ്ട്; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഹര്‍ഷിത അത്തല്ലൂരി

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530

Also read: ആലപ്പുഴയില്‍ പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Also read: തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭർത്താവ് പിടിയിൽ

Also read: കൊല്ലത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം39 mins ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version