Connect with us

ആരോഗ്യം

പ്രമേഹത്തിന് ഫ്‌ളാക്‌സ് സീഡ് ഉപയോഗിയ്‌ക്കേണ്ടത് ഇങ്ങനെ….

പ്രമേഹം അഥവാ ഡയബെറ്റിസ് പലര്‍ക്കുമുള്ള രോഗമാണ്. പ്രത്യേകിച്ചും ഇന്ത്യക്കാര്‍ക്കും ഇതില്‍ തന്നെ മലയാളികള്‍ക്കും. ഭക്ഷണവും ജീവിതശൈലിയും മാത്രമല്ല, പാരമ്പര്യ രോഗം കൂടിയാണിത്. പാരമ്പര്യമായി ഇതുള്ള കുടുംബത്തില്‍ പെടുന്നവര്‍ക്ക് ഇത് വരാനുളള സാധ്യത ഏറെയുമാണ്. വേണ്ട രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ പല പ്രശ്‌നങ്ങളും വരുത്തുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയെബറ്റിസ് എന്നത്. പ്രമേഹം പിടി മുറുക്കിയാല്‍ ശരീരത്തിലെ ഓരോരോ അവയവങ്ങളായി പണി മുടക്കിലേയ്ക്ക് നീങ്ങും.

ഫ്‌ളാക്‌സീഡ് അഥവാ ചണവിത്ത് പ്രമേഹത്തിന് പരിഹാരമായി വര്‍ത്തിയ്ക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് ഒരു കാരണം. 1 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡുകളില്‍ 3 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിയ്ക്കാന്‍ ഏറെ സമയം പിടിയ്ക്കുന്നതു. ഇത് ഷുഗര്‍ പെട്ടെന്ന് രക്തത്തിലേയ്ക്കിറങ്ങുന്നത് തടയുകയും ചെയ്യുന്നു. ലിഗ്നനുകള്‍ കൊണ്ടാണ് ഇതിലെ ഇന്‍സോലുബിള്‍ ഫൈബര്‍ ഉണ്ടാക്കിയിരിയ്ക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഗുണകരമാകുന്നു.

ഫ്‌ളാക്‌സ് സീഡുകള്‍ ടൈപ്പ് 2 പ്രമേഹമടക്കമുള്ള രോഗങ്ങള്‍ക്ക് നല്ല പരിഹാരമാണ്. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വരുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹമെന്നത്. ലോകമെമ്പാടുമുള്ള ജനതയെ ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് ടൈപ്പ് പ്രമേഹമെന്നത്. ഇതിലെ ഇന്‍സോലുബിള്‍ ഫൈബറായ ലിഗ്നനുകള്‍ എന്നത് സസ്യ പ്രോട്ടീനുകള്‍ കൂടിയാണ്. ഇത് പ്രമേഹ നിയന്ത്രണത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും മസിലുകളുടെ ആരോഗ്യത്തിനും മികച്ചത് കൂടിയാണ്. ഫ്‌ളാക്‌സ് സീഡ് മാത്രമല്ല, ഇതിന്റെ ഓയിലും ഇന്‍സുലിന്‍ റെസിസ്റ്റിന്‍സ് തടയാന്‍ ഏറെ നല്ലതാണ്.

ഇത് പ്രമേഹത്തിന് പല രീതിയിലും ഉപയോഗിയ്ക്കാം. ഇത് അങ്ങനെ തന്നെ കഴിയ്ക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇതിനാല്‍ ഇത് പൊടിച്ച് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് പൊടിച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. കുതിര്‍ത്ത് വേവിച്ച് കഴിയ്ക്കാം. ഇത് കുതിര്‍ത്തി ഈ വെള്ളം തിളപ്പിച്ചും കുടിയ്ക്കാം. ഇതെല്ലാം പ്രമേഹത്തിന് പരിഹാരമായി മാറുന്നു.പ്രമേഹത്തിന് മാത്രമല്ല, മറ്റ് പല പ്രശ്‌നങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണിത്. കൊളസ്‌ട്രോളിന് ഇതേറെ നല്ലതാണ്. ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. തടി കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് ഗുണകരമാണ് ഫ്‌ളാക്‌സ് സീഡുകള്‍. ഇതു പോലെ തന്നെ മുടിയ്ക്കും ഏറെ ഗുണകരമാണ് ഇത്. ഫ്‌ളാക്‌സ് സീഡ് ജെല്ലാക്കി മുടിയിലും മുഖത്തുമെല്ലാം പുരട്ടുന്നത് ഏറെ നല്ലതാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 mins ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം4 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം5 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം6 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം23 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version