Connect with us

കേരളം

നവരാത്രി പൂജയ്ക്ക് എത്ര ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും? അവധികള്‍ ഇങ്ങനെ

Screenshot 2023 10 19 175039

ഉത്സവ കാലത്തിനു ആരംഭം കുറിക്കുന്നതാണ് ഒക്ടോബർ മാസം. നിരവധി അവധികളാണ് ഒക്ടോബറിലുള്ളത്. ദുർഗാ പൂജയോട് അനുബന്ധിച്ചും രാജ്യത്ത് ബാങ്കുകൾക്ക് അവധിയുണ്ട്. ബാങ്ക് ഇടപാടുകൾ നടത്തുന്ന വ്യക്തികളാണെങ്കിൽ തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം, ഏതെങ്കിലും നിർണായക ബാങ്ക് ഇടപാടുകൾ നടത്താൻ തെരഞ്ഞെടുത്ത ദിനം ബാങ്ക് അവധിയാണെങ്കിൽ ബുദ്ധിമുട്ടും.

ഒക്‌ടോബർ 15-ന് പത്ത് ദിവസത്തെ ആഘോഷമായ നവരാത്രി ഉത്സവം ആരംഭിച്ചു. ഈ ആഘോഷങ്ങളിൽ, രാജ്യത്തെ വിവിധ സംസ്ഥാങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം ബാങ്ക് അവധികൾ സംസ്ഥാനങ്ങൾക്കിടയിൽ വ്യത്യസ്‍തമായിരിക്കും. കാരണം, ഓരോ നഗരങ്ങൾക്കും അവരുടേതായ പ്രത്യേക അവധിദിനങ്ങള്‍ ഉണ്ടാകും. ഒക്‌ടോബർ 24 ന് മാത്രമാണ് രാജ്യത്തെ മുഴുവൻ ബാങ്കുകളും അടഞ്ഞു കിടക്കുക.

2023 ഒക്ടോബറിലെ ബാങ്ക് അവധിദിനങ്ങൾ

ആർബിഐയുടെ അവധിക്കാല കലണ്ടർ അനുസരിച്ച്, 2023 ഒക്ടോബറിൽ 16 ബാങ്ക് അവധികൾ ഉണ്ട്. വാരാന്ത്യ അവധികളും ഇതിൽ ഉൾപ്പെടും.

ഒക്ടോബർ 1, – 1 ഞായറാഴ്ച

ഒക്ടോബർ 2 – ഗാന്ധി ജയന്തി – ഇന്ത്യ

ഒക്ടോബർ 8, – രണ്ടാം ഞായർ

ഒക്ടോബർ 14 – രണ്ടാം ശനി, ബതുകമ്മയുടെ ആദ്യ ദിവസം – തെലങ്കാന

ഒക്ടോബർ 15, – ഞായർ

ഒക്ടോബർ 21 – മഹാ സപ്തമി – ഇന്ത്യ

ഒക്ടോബർ 22 – മഹാ അഷ്ടമി – ഇന്ത്യ

ഒക്ടോബർ 23 – മഹാ നവമി – ഇന്ത്യ

ഒക്ടോബർ 24 – നാലാം ശനി, ദസറ/വിജയ ദശമി – ഇന്ത്യ

ഒക്ടോബർ 28 – മഹർഷി വാൽമീകി ജയന്തി – ഇന്ത്യ

ഒക്ടോബർ 29, – ഞായർ

ഒക്ടോബർ 31 – സർദാർ വല്ലഭായ് പട്ടേൽ ജയന്തി – ഗുജറാത്ത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 mins ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം22 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version