Connect with us

ക്രൈം

‌സിദ്ദിഖിന്റെ മൊബൈല്‍ കണ്ടെടുത്തു; മൃതദേഹം ഉപേക്ഷിച്ച് മടങ്ങുംവഴി ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍

Published

on

കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടിയില്‍ നിന്നും കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ഒന്‍പതാം വളവില്‍ നിന്നും ഫോണ്‍ കണ്ടെത്തിയത്. മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ച് വരുന്നവഴിയാണ് ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഫര്‍ഹാനയുടെ ഫോണ്‍വിളിയാണ് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായകമായത്. ചെന്നൈയിലേക്ക് പോയ ഫര്‍ഹാന മറ്റൊരാളുടെ ഫോണില്‍ നിന്നും ഒറ്റപ്പാലത്തെ ബന്ധുവിനെ വിളിച്ചതാണ് നിര്‍ണായകമായത്. ഇത് പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളായ മുഹമ്മദ് ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെ കുടുക്കിയത്.

ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലെ മുറിയില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. ലോഡ്ജിൽ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഹോട്ടല്‍ ‘ഡി കാസ ഇന്നി’ന് ലൈസന്‍സില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്‍റെയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയോ അനുമതി ഉണ്ടായിരുന്നില്ല. മലിനജലം ഒഴുക്കിയതിന് കോര്‍പറേഷന്‍ അധികൃതര്‍ മുന്‍പ് ഹോട്ടല്‍ പൂട്ടിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version