Connect with us

കേരളം

വീണ്ടും ഹണി ട്രാപ്; യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

Published

on

കൊച്ചിയിൽ ഹണി ട്രാപ് നടത്തി പണം കവർച്ച നടത്തിയ രണ്ട് പേരെ എറണാകുളം ടൗൺ സൗത്ത് പോലീസ് പിടികൂടി. കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റിൽ തെക്കേപുരയ്ക്കൽ വീട്ടിൽ ശരണ്യ(20),സുഹൃത്തായ മലപ്പുറം വാഴക്കാട് ചെറുവായൂർ എടവന്നപ്പാറയിൽ എടശ്ശേരിപറമ്പിൽ വീട്ടിൽ അർജുൻ(22) എന്നിവരാണ് പിടിയിലായത്.

ഇടുക്കി അടിമാലി സ്വദേശിയായ ചെറുപ്പക്കാരനെ ശരണ്യ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് ട്രാപ്പിൽ കുടുക്കിയത്. നിരന്തരം ചാറ്റിങ്ങിലൂടെ യുവാവിനെ എറണാകുളം പളളിമുക്കിലേക്ക് വിളിച്ച് വരുത്തിയ ശേഷം ശരണ്യയുടെ കൂടെയുണ്ടായിരുന്ന നാല് പേർ പരാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ ടി എം കാർഡും കവർച്ച ചെയ്യുകയുമായിരുന്നു.

രണ്ടാഴ്ച മുൻപാണ് പരാതിക്കാരനായ യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെ യുവതി പരിചയപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളാകുകയും പിന്നീട് സെക്ഷ്വൽ ചാറ്റുകൾ നടത്തി വരികയായിരുന്നു. തുടർന്ന് ഒന്നാം പ്രതിയായ യുവതിയും ഇയാളുടെ സുഹൃത്തുക്കളായ മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി പരാതിക്കാരനെ പളളിമുക്ക് ഭാഗത്തേക്ക് വിളിച്ചു വരുത്തി പ്രതികൾ ചേർന്ന് യുവാവിനെ ഹെൽമറ്റിന് ഉൾപ്പെടെ മർദ്ദിച്ചു. യുവാവിന്റെ പേരിലുള്ള യൂണിയന്‍ ബാങ്ക് എ ടി എം കാര്‍ഡും അതിന്റെ പിൻനമ്പറും ബലമായി പിടിച്ച് വാങ്ങി.

തുടര്‍ന്ന് സമീപത്തെ എ ടി എമ്മിൽ നിന്നും 4500 രൂപ പിൻവലിച്ചു. പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. 23-ാം തീയതി 25,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം24 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version