Connect with us

Covid 19

കൊവിഡ് ലോക്ക് ഡൗണ്‍; ഗുജറാത്തിൽ മൂന്നോ നാലോ ദിവസത്തേക്ക് സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് ഹൈക്കോടതി

covid testing 2

രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനഘട്ടത്തിലാണ്. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഗുജറാത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ഫ്യൂവോ ലോക്ക് ഡൗണോ വേണമെന്ന് ഹൈക്കോടതി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കാരണം സ്ഥിതി വഷളാണെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് വിക്രം നാഥ് ആളുകള്‍ കൂട്ടംകൂടുന്നത് വിലക്കിയേ പറ്റൂവെന്നും മൂന്നോ നാലോ ദിവസത്തേക്കു കര്‍ഫ്യൂവോ ലോക്ക് ഡൗണോ ഏര്‍പ്പെടുത്തുകയും എല്ലാത്തരത്തിലുള്ള ആള്‍ക്കൂട്ടങ്ങളും, രാഷ്ട്രീയ യോഗങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുകയോ നിര്‍ത്തുകയോ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അടിയന്തര നടപടി ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം കൊവിഡ് നിയന്ത്രണാതീതമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു.അതേസമയം മുംബൈയില്‍ ഇന്ന് പതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നുമാത്രം പുതുതായി 10,030 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,72,332 ആയി.

ഇന്ന് 31 പേരാണ് കോവിഡ് മൂലം മുംബൈയില്‍ മരിച്ചത്. 47,922 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 7019 പേര്‍ക്ക് നെഗറ്റീവ് ആയി.ഡല്‍ഹിയില്‍ ഇന്ന് 1,03,453 സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് 5100 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. 4.93 ശതമാനമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 2340 പേര്‍ രോഗമുക്തരായി. 17,332 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇവിടെ 17 പേരാണ് ഇന്ന് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം58 mins ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 hour ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം17 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം19 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം20 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം21 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം23 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കേരളം1 day ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version