Connect with us

ആരോഗ്യം

മഴക്കാലത്ത് തുണികളിൽ കാണുന്ന കരിമ്പൻ കളയാൻ ഇതാ നാല് പൊടിക്കെെകൾ

Screenshot 2023 07 08 203319

മഴക്കാലമായി കഴി‍ഞ്ഞാൽ തുണി ഉണക്കി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല. ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം. തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ…

ഒന്ന്…

ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ വിനെഗറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മികസ് ചെയ്ത് എടുക്കുക. ഒരു ബ്രഷ് ഈ വെള്ളത്തിലേക്ക് മുക്കി കരിമ്പൻ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് 10 മിനുട്ട് നേരം തുണിയിൽ ഇട്ടേക്കുക. ശേഷം കഴുകി കളയുക.

രണ്ട്…

ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പന് മുകളിൽ പുരട്ടുക. 10 മിനിറ്റ് ഇത് പുരട്ടുക. അതിനുശേഷം തുണി നന്നായി കഴുകി വെയിലത്ത് ഉണക്കാൻ ഇടുക.

മൂന്ന്…

പുളിച്ച മോരിന് കരിമ്പൻ അകറ്റി നിർത്താൻ മികച്ചൊരു പ്രതിവിധിയാണ്. മോര് നല്ലതുപോലെ പുളിപ്പിച്ച ശേഷം കരിമ്പനുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. രണ്ടോ മൂന്നോ മണിക്കൂർ അത് തുണിയിൽ പിടിക്കാൻ അനുവദിച്ച ശേഷം കഴുകിക്കളയാം.

നാല്…

നാരങ്ങയും ഉപ്പുമാണ് മറ്റൊരു പ്രതിവിധി. നാരങ്ങാനീരും ഉപ്പും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കരിമ്പനുള്ള ഭാ​ഗത്ത് തേച്ച് പിടിപ്പിക്കുക. 10 മിനുട്ടിന് ശേഷം കഴുകി കളയുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം6 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം7 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം9 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version