കേരളം
കനത്ത മഴ; അരിപ്പാറയിലും തുമരംപാറയിലും മലവെള്ളപ്പാച്ചില്‍
മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഉച്ചക്ക് ശേഷമാണ് മഴയോയൊപ്പം മലവെള്ളപ്പാച്ചില്‍ അനുഭവപ്പെട്ടത്.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കോട്ടയം ജില്ലയിലെ എരുമേലിയിലും കനത്ത മഴ തുടരുകയാണ്. തുമരംപാറ മേഖലയില്‍ മലവെള്ളപ്പാച്ചിലാണ്.
തുമരംപുഴയില് ജലനിരപ്പ് ഉയര്‍ന്നു. സമീപത്തെ റോഡുകളില്‍ വെള്ളം കയറി. കൊപ്പം തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. ഒട്ടേറെ കൃഷി നശിച്ചു. റോഡുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.