Connect with us

കേരളം

മസ്തിഷ്‌കമരണം സംഭവിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഹൃദയ വാല്‍വ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്തു

Published

on

Screenshot 2023 09 12 171101

വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഹൃദയ വാല്‍വ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്തു. തിരുവനന്തപുരം കല്ലിയൂര്‍ മേഖലയിലെ ഡിവൈഎഫ്‌ഐ കണ്ണന്‍ കുഴി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അര്‍ജുന്റെ ഹൃദയ വാല്‍വാണ് കുഞ്ഞിന് ദാനം ചെയ്തത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജാണ് ഇക്കാര്യം അറിയിച്ചത്. ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനാണ് വാല്‍വ് നല്‍കിയത്. മൃതദേഹ പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ സംഘമെത്തിയാണ് വാല്‍വ് ഏറ്റുവാങ്ങിയത്. കാക്കാമൂല ടിഎം സദനത്തില്‍ പെയിന്റിംഗ് തൊഴിലാളിയായ അനിചന്ദ്രന്റെയും ശ്രീകുമാരിയുടെയും മകനാണ് അര്‍ജുന്‍

ഞായറാഴ്ച രാത്രി 12.30ഓടെയായിരുന്നു അര്‍ജുനും സുഹൃത്തുകളും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരുക്കേറ്റ അമല്‍, ശ്രീദേവ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹിതനാകാന്‍ പോകുന്ന സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മൂവര്‍ സംഘം സംഭവത്തില്‍പ്പെട്ടത്.

പൊലീസ് പരിശോധനയ്ക്ക് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ പൊലീസുകാര്‍ മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, തലയ്ക്ക് ഗുരുതര പരുക്കേറ്റ അര്‍ജുന്‍ മരിക്കുകയായിരുന്നു. വെള്ളറിലെ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് അര്‍ജുന്‍.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version