ദേശീയം
ഭവനവായ്പയുടെ ഇഎംഐ ഉയരും; എച്ച്ഡിഎഫ്സി വായ്പാനിരക്ക് ഉയര്‍ത്തി
പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡ് വായ്പാനിരക്ക് ഉയര്‍ത്തി. 50 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.
വായ്പാനിരക്ക് ഉയര്‍ത്തിയതോടെ, എച്ച്ഡിഎഫ്സിയില് നിന്ന് ഭവനവായ്പ എടുത്തവരുടെ ഇഎംഐ ഉയരും. ഒക്ടോബര്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി അറിയിച്ചു.
അഞ്ചുമാസത്തിനിടെ, ഏഴാം തവണയാണ് എച്ച്ഡിഎഫ്സി വായ്പാനിരക്ക് ഉയര്‍ത്തുന്നത്. മറ്റു ധനകാര്യ സ്ഥാപനങ്ങളും സമാനമായ രീതിയില്‍ വായ്പാനിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.