Connect with us

കേരളം

ഗുരുവായൂര്‍ ദര്‍ശനം: എക്‌സ് പ്ലാറ്റ്‌ഫോമില്‍ മലയാളം കുറിപ്പുമായി നരേന്ദ്ര മോദി

Screenshot 2024 01 17 184806

ഗുരുവായൂര്‍ ദര്‍ശനത്തിൻ്റെ അനുഭവങ്ങൾ എക്‌സ് പ്ലാറ്റ്‌ഫോമില്‍ മലയാളത്തില്‍ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അതിരാവിലെ ആയിരുന്നുവെങ്കിലും ഗുരുവായൂരില്‍ എന്നെ അനുഗ്രഹിക്കാന്‍ ഒരുപാടുപേര്‍ എത്തിയിരുന്നു. ഈ ഊഷ്മളതയെ ഞാന്‍ വിലമതിക്കുന്നു; ജനങ്ങള്‍ക്കായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു” എന്നായിരുന്നു ഗുരുവായൂര്‍ ദര്‍ശനത്തിനത്തിന് മുമ്പ് മോദി എക്‌സില്‍ കുറിച്ചത്.

‘പവിത്രമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു. ഈ ക്ഷേത്രത്തിന്റെ ദിവ്യമായ ഊര്‍ജം അളവറ്റതാണ്. എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാന്‍ ഞാന്‍ പ്രാര്‍ഥിച്ചു”; എന്നായിരുന്നു ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം മോദി എക്‌സില്‍ കുറിച്ചത്.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് നരേന്ദ്ര മോദി വിവാഹവേദിയിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലായിരുന്നു വിവാഹ ചടങ്ങ്. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version