ദേശീയം
പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് ഈ തീരുമാനം; പ്രതികരണവുമായി പ്രധാനമന്ത്രി
പെണ്‍കുട്ടികളുടെ വിവാഹം പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ സന്തുഷ്ടരാണെന്നും എന്നാല്‍ ഈ നടപടി ചിലരെ വേദനിപ്പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉത്തര്‍പ്രദേശില്‍ നല്‍കിയ 30 ലക്ഷം വീടുകളില്‍ 25 ലക്ഷവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്നും മോദി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനായുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തുല്യഅവസരങ്ങളും ഉറപ്പാക്കാനാണ് ബില്‍ കൊണ്ടുവന്നത്. പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രാജ്യം ഈ തീരുമാനം എടുക്കുന്നതെന്നും മോദി പറഞ്ഞു.
ഇതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്ന് എല്ലാവരും കാണുന്നുണ്ട്. ഇക്കാര്യം ചിലരെ വേദനിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അടുത്തിടെ ചില എസ്പി നേതാക്കള്‍ നടത്തിയ പരാമര്‍ശവും മോദി എടുത്തുപറഞ്ഞു. യോഗി ആദിത്യനാഥ് അധികാരത്തിലെത്തുന്നതിന് മുന്‍പുള്ള 5 വര്‍ഷം ഉത്തര്‍പ്രദേശില്‍ മാഫിയകളാണ് ഭരിച്ചിരുന്നത്. ഇതേതുടര്‍ന്ന് നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വലിയദുരിതമാണനുഭവിച്ചത്.
വീടുകളില്‍ നിന്ന് പുറത്തിറങ്ങാനും സ്‌കുളുകളിലും കോളജുകളിലും പോകാന്‍ അവര്‍ ഭയന്നിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ ഗുണ്ടകളെ അമര്‍ച്ച ചെയ്‌തെന്നും മോദി പറഞ്ഞു. യുപിയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷകയും അവകാശങ്ങളും അവസരങ്ങളും ഉണ്ട്. വീണ്ടും ഇവിടുത്തെ ജനങ്ങള്‍ സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടില്ലെന്ന് തനിക്കുറപ്പുണ്ടെന്നും മോദി പറഞ്ഞു.