കേരളം
മദ്യം എങ്ങനെ വില്‍ക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം; കോടതി ഇടപെടണ്ടന്ന് സുപ്രീം കോടതി
മദ്യവില്‍പ്പനയില്‍ കോടതികള്‍ ഇടപെടേണ്ടന്ന് സുപ്രീം കോടതി. മദ്യവില്‍പ്പനയ്ക്ക് ചട്ടക്കൂട് ഉണ്ടാക്കുന്നത് കോടതികളുടെ പണിയല്ലെന്ന് സുപ്രീം കോടതി. മദ്യം എങ്ങനെ വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്െ്റ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
മദ്യശാലകള്‍ അടയ്ക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പ്പറേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ഓണ്‍ലൈനിലൂടെ ഹോം ഡെലിവറിയായി മാത്രമേ മദ്യം വില്ക്കാവഝ എന്ന നിര്‍ദ്ദേശം നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോര്പ്പറേഷന് സുപ്രീം കോടതിയെ സമീപിച്ചത്.
മദ്യം എങ്ങനെ വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഓണ്‍ലൈനായാണോ കടകളിലൂടെയാണോ മദ്യം വില്‍ക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും. കോടതി അതില്‍ ഇടപെടണ്ട. മദ്രാസ് ഹൈക്കോടതിയുടെ നടപടി സര്‍ക്കാരിന്‍െ്റ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോര്പ്പറേഷന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.