കേരളം
അതിരപ്പിള്ളി പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാൻ കെഎസ്ഇബിയ്ക്ക് സർക്കാർ അനുമതി
വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാൻ കെഎസ്ഇബിയ്ക്ക് സർക്കാർ അനുമതി സിപിഐ ഉൾപ്പടെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ അതിരപ്പള്ളി പദ്ധതിയിൽനിന്നും പിൻവാങ്ങുകയാണെന്ന് നേരത്തെ വൈദ്യുത മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക പാരിസ്ഥിതിക അനുമതികൾക്കായി സർക്കാർ എൻഒസി അനുവദിയ്ക്കാൻ തീരുമാനിച്ചു.
ഏഴുവർഷമാണ് എൻഒസിയുടെ കാലാവധി. അനുമതി ലഭിച്ചുകഴിഞ്ഞ് പദ്ധതി പൂർത്തിയാക്കാൻ ഏഴുവർഷം വേണ്ടിവരും എന്നതിനാലാണ് ഇത്. നേരത്തെ ലഭിച്ച അനുമതികൾ കാലഹരണപ്പെട്ടതോടെ ഇനി വീണ്ടും അനുമതികൾ തേടി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോക്കാൻ സാധിയ്ക്കു. അതിനാൽ അനുമതികൾക്കായി പുതുക്കിയ അപേക്ഷ നൽകും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിയ്ക്കുന്നത്.