Connect with us

കേരളം

പൊലീസിനെ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സി മികച്ച സാങ്കേതിക വിദ്യയാണ് പിന്‍തുടരുന്നത് :മുഖ്യ മന്ത്രി

Published

on

pinarayi

സാങ്കേതിക വിദ്യ അനുദിനം വളരുകയും, വികസിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പൊലീസിനെ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സി മികച്ച സാങ്കേതിക വിദ്യയാണ് പിന്‍തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാങ്കേതിക വിദ്യയ്ക്കായി കേരള പൊലീസ് സ്വയം പര്യാപ്തമാകുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ലോകത്തിലെ പ്രശസ്തമായ അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ പോലും സൈബര്‍ ഡോമുമായി സഹകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള പൊലീസ് സൈബര്‍ ഡോമിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപനം വെര്‍ച്വല്‍ മീറ്റിങ്ങില്‍ ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള പൊലീസിന്റെ ഏത് പ്രവര്‍ത്തന മണ്ഡലത്തിലും സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപം തന്നെയാണ് ഉപയോ​ഗിക്കുന്നത്. ലോകത്ത് അനുദിനം പെരുകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുകയും, സുരക്ഷിതത്വം ഉറപ്പാക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1000 പരം ഐടി പ്രൊഫഷണലിസ്റ്റുകളും, പ്രമുഖ ഐടി കമ്ബിനികളുമായി സഹകരിച്ചാണ് കേരള പൊലീസ് സൈബര്‍ ഡോം പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ ഉപകാര പ്രദമായ രീതിയിലാണ് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ലോകാമാകമാനം വ്യാപിക്കുന്ന കാലഘട്ടത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുവാനും അന്വേഷണം നടത്തുകയും ചെയ്യുന്ന സൈബര്‍ ഡോം രാജ്യമാകെ ശ്രദ്ധിക്കുന്ന മഹത്തായ സംരംഭമായി മാറിയതായി ചടങ്ങില്‍ അധ്യക്ഷത വ​ഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സൈബര്‍ ഡോമിന് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ച സംസ്ഥാന സര്‍ക്കാരിന് ഡിജിപി ലോക്നാഥ് ബ​ഹ്റ നന്ദി പറഞ്ഞു.

സൈബര്‍ ഡോമിന്റെ ആസ്ഥാനം യാഥാര്‍ത്ഥ്യമാകുന്നതോടെ സൈബര്‍ രം​ഗത്തുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള സംസ്ഥാന പൊലീസിന്റെ അന്വേഷണഘട്ടം കൂടുതല്‍ വിപുലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version