Connect with us

കേരളം

കേരളത്തില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണ്ണകടത്ത് കേസ് മറച്ചുവെക്കാന്‍: എം.എം ഹസന്‍

Published

on

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കുന്നതിനാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും എന്നാല്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നും എംഎം ഹസന്‍ പറഞ്ഞു.

ആള്‍ക്കൂട്ട സമരങ്ങളാണ് കൊവിഡ് വ്യാപനത്തിനു കാരണമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് അടക്കം ആവശ്യപ്പെട്ടു. പരമാവധി ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രിയും പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന് ഹസന്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിനു പിന്നാലെയാണ് സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും അതിന് ശേഷമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ആദ്യം മുതല്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ജനകീയ പ്രതിഷേധങ്ങളെ വഴിതിരിച്ചു വിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും ഹസന്‍ പറഞ്ഞു.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version