കേരളം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
![](https://citizenkerala.com/wp-content/uploads/2022/11/gold.jpeg)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 40,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം 40,480 രൂപയായി ഉയര്‍ന്ന് ഡിസംബറിലെ ഏറ്റവും ഉയര്‍ന്നനിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില താഴ്ന്നത്. ഡിസംബര്‍ ഒന്നിന് 39000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളില്‍ ഘട്ടംഘട്ടമായി വില ഉയരുന്നതാണ് ദൃശ്യമായത്.