Connect with us

ക്രൈം

പിണങ്ങിയ പെൺസുഹൃത്തിനെ മർദിച്ച് വായിൽ ഡീസലൊഴിച്ചു; യുവാവ് അറസ്റ്റിൽ

Published

on

പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിച്ചു. സംഭവത്തിൽ കൊല്ലാട് കടുവാക്കുളത്തെ ഓട്ടോഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ (24) കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫ്, എസ്.ഐ. എം. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 19-കാരിയായ പൂവന്തുരുത്ത് സ്വദേശിനിയും യുവാവും നേരത്തെ അടുപ്പത്തിലായിരുന്നു. യുവാവിന്റെ സ്വഭാവദൂഷ്യത്തെത്തുടർന്ന് കഴിഞ്ഞിയിടെ യുവതി പിണങ്ങിപ്പിരിഞ്ഞു.

പൂവന്തുരുത്തിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ഓട്ടോയുമായി അടുത്തെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചുപോവുകയായിരുന്നു. നാട്ടകം പാറേച്ചാൽ ബൈപ്പാസിലെത്തിയപ്പോൾ ആളൊഴിഞ്ഞസ്ഥലത്ത് ഓട്ടോ നിർത്തിയിറങ്ങിയ യുവാവ് പെൺകുട്ടിയെ മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. തുടർന്ന് വായിൽ കുത്തിപ്പിടിച്ച് ഡീസലൊഴിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഡീസൽകുപ്പി തട്ടിത്തെറിപ്പിച്ച യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ശ്രദ്ധിക്കുന്നതുകണ്ട പ്രതി പെൺകുട്ടിയെ വീണ്ടും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി വീടിനുസമീപം ഇറക്കിവിട്ടു. പരിക്കേറ്റ പെൺകുട്ടി രാത്രി വീട്ടുകാരെത്തിയപ്പോൾ വിവരംപറയുകയും തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് വെള്ളിയാഴ്ച പുലർച്ചെ യുവാവിനെ അറസ്റ്റുചെയ്തു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version