Connect with us

കേരളം

ലഹരി മാഫിയയുടെ ഗുണ്ടാ അക്രമണം, രണ്ടു പ്രതികള്‍ കൂടി പിടിയില്‍

Published

on

Screenshot 2023 09 10 163750

അമ്പലമുക്ക് കൂരിമുണ്ടയിൽ പ്രവാസിയുടെ വീട്ടിലെത്തി ലഹരി മാഫിയ ഗുണ്ടാ അക്രമണം നടത്തിയ കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലായി
താമരശ്ശേരി ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശികളായ തേക്കുംതോട്ടം തട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (33), മേലെ കുന്നപ്പള്ളി വീട്ടിൽ മോൻട്ടി എന്ന മുഹമ്മദ്‌ ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പൂച്ച ഫിറോസിനെ ഇന്നലെ രാത്രി കർണാടകയിലെ ഗുണ്ടൽപ്പേട്ടന് സമീപമുള്ള ദൊഡ്ഡദപ്പൂർ എന്ന സ്ഥലത്തെ ഫാം ഹൗസിൽനിന്നും മോൻടി ഷാഫിയെ ചുടലമുക്കിലെ വീട്ടിൽനിന്നുമാണ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. മൈസൂരു, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ഗുണ്ടൽപേട്ടിലെ ഫാം ഹൗസിൽ എത്തുമ്പോഴാണ് പിടിയിലായത്.

ഫിറോസിന്‍റെ ഭാര്യ സഹോദരനാണ് ഷാഫി. ഇതോടെ ലഹരി മാഫിയ ഗുണ്ടായിസകേസിൽ പത്ത് പേർ അറസ്റ്റിലായി. മുഖ്യ പ്രതി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മൽ ചുരുട്ട അയ്യുബ് എന്ന അയ്യൂബ്ബ് (35), മാനിപുരം വട്ടങ്ങാംപൊയിൽ അഷറഫ് വി.കെ (32), മാനിപുരം കോളിക്കെട്ടി കുന്നുമ്മൽ മഹേഷ് കുമാർ ( 44), കളരാന്തിരി ലക്ഷം വീട് വെളുത്തേടത്ത് ചാലിൽ സനൂപ് (24) എന്നിവർ കഴിഞ്ഞ വ്യാഴാഴ്ച പിടിയിലായിരുന്നു.

അമ്പലമുക്ക് കൂരിമുണ്ടയിൽ പ്രവാസിയായ മൻസൂറിന്‍റെ വീടിനോട് ചേർന്ന് അയ്യൂബ് 10 സെന്‍റ് സ്ഥലം വാങ്ങി അവിടെ ലഹരി ഉപയോഗത്തിനും ലഹരി കച്ചവടത്തിനും വേണ്ടി ഉപയോഗിച്ചത് എതിർത്തതിനാണ് ലഹരി മാഫിയാ സംഘം കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മൻസൂറിന്‍റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. താമരശ്ശേരി പോലീസിന്‍റെ ജീപ്പ് ഉൾപ്പെടെ തകർക്കുകയും ഒരു നാട്ടുകാരനെ വെട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി സ്വദേശി ഷക്കീർ , കൂടത്തായി കരിങ്ങമണ്ണ വിഷ്ണുദാസ് ,കെ.കെ.ദിപീഷ്, റജീന എന്നിവർ പിടിയിലായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version