Connect with us

കേരളം

രാജ്യത്ത് ഇന്ധന വില നിര്‍ണയം മരവിപ്പിച്ചു, 18 ദിവസമായി മാറ്റമില്ലാതെ പെട്രോളും ഡീസലും

petrol price hike e1610601922535

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഏറ്റക്കുറച്ചില്‍ പ്രകടിച്ചതോടെ രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ച് പൊതു മേഖലാ എണ്ണ കമ്പനികള്‍. പതിനെട്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കഴിഞ്ഞ മാസം ചാഞ്ചാട്ടമാണ് പ്രകടിപ്പിച്ചത്.

തുടക്കത്തില്‍ ബാരലിന് എഴുപതു ഡോളറിലേക്കു താഴ്ന്ന വില ഉടന്‍ തന്നെ എഴുപത്തിയേഴിലേക്ക് ഉയര്‍ന്നു. പിന്നീട് വില വീണ്ടും 70ല്‍ എത്തിയെങ്കിലും അതില്‍ നിന്നില്ല. 75ലേക്ക് വര്‍ധിച്ച വില മാസാവസാനം 72.5ല്‍ ആയിരുന്നു. രാജ്യാന്തര വിപണിയിലെ വിലക്കുറവിനെത്തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

എന്നാല്‍ വിലയില്‍ ചാഞ്ചാട്ടം പ്രകടമായതോടെ പുനര്‍ നിര്‍ണയം മരവിപ്പിക്കുകയായിരുന്നു കമ്പനികള്‍.
കഴിഞ്ഞ മാസം പതിനെട്ടിനു ശേഷം രാജ്യത്ത് ഇന്ധന വില പുതുക്കിയിട്ടില്ല. ഡല്‍ഹിയില്‍ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.7 രൂപയാണ് വില.

ഡല്‍ഹിക്കു പുറമേ മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളിലും പെട്രോള്‍ വില നൂറിനു മുകളിലായി. കേരളത്തില്‍ പലയിടത്തും വില നൂറു കടന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 41 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഡല്‍ഹിയില്‍ 11.44 രൂപയാണ് വില ഉയര്‍ന്നത്. ഡീസല്‍ വില 9.14 രൂപയും കൂടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version