ദേശീയം
രാജ്യത്ത് ഇന്ധനവില ഇന്നും കൂടി
![petrol price hike e1610601922535](https://citizenkerala.com/wp-content/uploads/2021/01/petrol-price-hike-e1610601922535.jpg)
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. 13 ദിവസത്തിനിടെ പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപയിലേക്ക് നീങ്ങുകയാണ്. 94.85 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. 89.79 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയാണ് വില. ആലപ്പുഴയില്‍ 93.24 രൂപയും കോഴിക്കോട് 93.17 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില.
മെയ് ഏഴ് മുതൽ ഒന്നിടവിട്ട ദിവസങ്ങളിലായി ഏഴ് തവണയാണ് ഇന്ധന വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. 1 രൂപ 83 പൈസയാണ് ഇതിനിടയിൽ പെട്രോളിന് കൂടിയത്. ഡീസലിന് 2രൂപ 20 പൈസ വർദ്ധിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് നാല് മുതലായിരുന്നു എണ്ണ കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. ഈ വര്‍ഷം തുടക്കത്തില്‍ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടര്‍ച്ചയായി വര്‍ധിച്ചിരുന്നു.