Connect with us

ആരോഗ്യം

സംസ്ഥാനത്ത് ലോക്ക്ഡൗൺ നാലാംദിനം; പൊലീസ് പാസിനായി ഓൺലൈൻ സൈറ്റിൽ വൻ തിരക്ക്

Published

on

ERANAKULAM

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ നാലാം ദിനം. ആദ്യദിവസങ്ങൾക്ക് സമാനമായി നിയന്ത്രണം ഇന്നും കർശനമായി നടപ്പാക്കും. നേരത്തെ പ്രഖ്യാപിച്ചതിൽ ഒരു ഇളവുകളും ഇതുവരെ ഇല്ല. അതേസമയം പൊലീസ് പാസിനായി ഓൺലൈൻ സൈറ്റിൽ തള്ളിക്കയറ്റം തുടരുകയാണ്.

ഇന്നലെ വൈകീട്ട് വരെ 3,10,535 പേർ പൊലീസ് പാസിനായി. ഇതിൽ 32,631 പേർക്ക് അനുമതി നൽകി. 56,518 അപേക്ഷകൾ പരിഗണനയിലാണ്. ബാക്കിയുള്ളവ നിരസിച്ചു. നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ 2779 പേർക്കെതിരെ കേസെടുത്തു. 729 വാഹനങ്ങൾ പിടിച്ചെടുത്തു.

പൊലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലൂടെ ആദ്യ 12 മണിക്കൂറിൽ കിട്ടിയത് ഒരു ലക്ഷം അപേക്ഷകളാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇത് ലോക്ക്ഡൗണിന്‍റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ്. ആവശ്യ സാധനം വാങ്ങാൻ നൽകുന്ന അനുവാദം ദുരുപയോഗം ചെയ്യരുത്. ലോക് ഡൌൺ നിയന്ത്രണം ശക്തമായി നടപ്പാക്കും. ആവശ്യം നോക്കി മാത്രമേ പാസ്സ് നൽകൂ. വീടിനു അടുത്ത കടയിൽ നിന്നും സാധനം വാങ്ങാൻ പാസ്സ് വേണ്ട. ദിവസേന യാത്ര ചെയ്യണ്ടി വരുന്ന വീട്ടു ജോലിക്കാർ, ഹോം നേഴ്സ് എന്നിവർക്ക് പാസ് വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് രണ്ടാം തരംഗം തീവ്രമാണ്. ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണം. ഡബിൾ മാസ്കിങും എൻ 95 മാസ്കിങ്ങും ശീലമാക്കണം. അകലം പാലിക്കണം, കൈകൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അടഞ്ഞ സ്ഥലം, ആൾക്കൂട്ടം അടുത്ത് ഇടപഴകൽ എല്ലാം ഒഴിവാക്കണം. ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുന്നുണ്ട്. രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്നു. അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം39 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version