ദേശീയം
കോവിഡ് നാലാം തരംഗം ജൂലൈയിൽ; ഒക്ടോബർ വരെ നീളുമെന്ന് സൂചന
ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ജൂൺ മാസത്തിൽ ഉണ്ടാകുമെന്ന് പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് നാലാം തരംഗത്തെക്കുറിച്ച് പ്രവചനമുള്ളത്. ഓഗസ്റ്റിൽ ശക്തിപ്രാപിക്കുന്ന തരംഗം ഒക്ടോബർ വരെ നീണ്ടുപോകുമെന്നും പറയുന്നുണ്ട്.
ജൂൺ 22 ന് തുടങ്ങുന്ന നാലാം തരംഗം ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മൂന്നാം തരംഗം രാജ്യത്ത് കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോയതിന്റെ ആശ്വാസത്തിനിടെയാണ് പുതിയ റിപ്പോർട്ട്.