Connect with us

ആരോഗ്യം

സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കൂടി എത്തുന്നു

Published

on

covid corona

സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് വാക്സിൻ കൂടി‍ എത്തുന്നു. തിരുവനന്തപുരത്ത് ഇന്ന് രാത്രി 2.5 ലക്ഷം കൊവിഷീൽഡ് വാക്സിൻ എത്തും. എറണാകുളം മേഖലയില്‍ 1.5 ലക്ഷം ഡോസ് വാക്സിന്‍ നിലവിൽ എത്തിയിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വാക്സിൻ നൽകിക്കൊണ്ട് നിലവിലെ ക്ഷാമം മറികടക്കാനാണ് തീരുമാനം.

അതേ സമയം കൊവിഡ് വാക്സിൻ എടുത്തവര്‍ സിഎംഡിആര്‍എഫിലേക്ക് ഇന്നലെ 22 ലക്ഷം രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജ​യന്‍. ഇത്തരത്തിലുള്ള സംഭാവനകള്‍ സ്വാ​ഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ സൗജന്യമല്ലെന്ന കേന്ദ്രനയത്തിൽ പ്രതിഷേധിച്ചാണ് സോഷ്യൽ മീഡിയയിൽ വാക്സിൻ ചലഞ്ച് ആരംഭിച്ചത്. കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിന്റെ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന വാക്സിൻ ചലഞ്ച് സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്.

ഇതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. കേരളത്തിൻ്റെ കൂട്ടായ്മയുടെ ശക്തി നാം ഇതിന് മുമ്പും തിരിച്ചറിഞ്ഞിട്ടുണ്ട്. വാക്സിൻ സൗജന്യമായി സ്വീകരിച്ച പലരും അതിനുള്ള പണം സിഎംഡിആർഫിലേക്ക് നൽകുന്നുണ്ട്. ഇതൊക്കെ ജനത്തിൻ്റെ ഇടപെടലും പിന്തുണയും കൊണ്ടാണ് മുന്നോട്ട് പോകുന്നത്.

ഇന്ന് വൈകിട്ട് നാല് വരെ 22 ലക്ഷം രൂപയാണ് വാക്സിൻ എടുത്തവരിൽ നിന്നായി സിഎംഡിആർഎഫിലേക്ക് വന്നത്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആ​ഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാവും. ഇതിൻ്റെ മൂർത്തമായ രൂപം നാളെ ഒന്നൂടെ ചർച്ച ചെയ്ത് അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version