കേരളം
സെക്രട്ടേറിയറ്റിന്റെ മതിലുചാടുന്നവർ കുടുങ്ങും; സമരക്കാരെ പിടികൂടാൻ പൊലീസുകാർക്ക് പുത്തൻ ‘വഴി’ ഒരുങ്ങുന്നു
![](https://citizenkerala.com/wp-content/uploads/2023/02/secretariat.1.2036197.jpg)
മതിൽ ചാടുന്ന സമരക്കാനെ പിടിക്കാനായി സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോട് ചേർന്ന് പൊലീസിന് റോന്തുചുറ്റാൻ നടപ്പാത നിർമ്മിക്കുന്നു. ഡിജിപിയുടെ ശുപാർശയനുസരിച്ചാണ് നിർമ്മാണം.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവർ മതിൽ ചാടിക്കടക്കാൻ പലപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാൽ ചുറ്റുമതിലിനുള്ളിൽ ചെടികളും മരങ്ങളും നിൽക്കുന്നതിനാൽ മതിൽ ചാടുന്നവരെ പിടികൂടുന്നത് ബുദ്ധിമുട്ടാണ്. വലിയ സമരങ്ങൾ നടക്കുന്ന ഘട്ടത്തിൽ ഇത് പൊലീസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് നടപ്പാത നിർമ്മാണത്തിന് ഡിജിപി ശുപാർശ ചെയ്തത്.
സർക്കാർ അംഗീകാരം നൽകിയതോടെ കഴിഞ്ഞ ദിവസം ആരംഭിച്ച നടപ്പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം വേഗം പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം. ഇതോടെ സമരങ്ങൾക്കിടെ മതിലും ഗേറ്റും ചാടിക്കടക്കുന്ന പ്രതിഷേധക്കാരെ എളുപ്പത്തിൽ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ആറ് ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നടപ്പാതയുടെ നിർമ്മാണം എന്നാണ് വിവരം.