Connect with us

കേരളം

കോവിഡ് കിറ്റ് വിതരണം: എന്തുകൊണ്ട് റേഷൻകടക്കാർക്ക് കമ്മിഷൻ നൽകിയില്ല? വിമർശനവുമായി സുപ്രീം കോടതി

IMG 20230715 WA0993

കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത റേഷൻകട ഉടമകൾക്ക് കമ്മിഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2020 ഏപ്രിലിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. 2020 ജൂലൈ 23ന് ഒരു കിറ്റിന് അഞ്ച് രൂപ നിരക്കിൽ കമ്മിഷനും നിശ്ചയിച്ചു.

എന്നാൽ രണ്ട് മാസം മാത്രമാണ് കമ്മിഷൻ റേഷൻകട ഉടമകൾക്ക് ലഭിച്ചത്. ബാക്കി 11 മാസത്തെ കമ്മിഷൻ സർക്കാർ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റേഷൻകട ഉടമകൾ കോടതിയെ സമീപിച്ചത്. റേഷൻകട ഉടമകൾക്ക് കമ്മിഷൻ അർഹതപ്പെട്ടതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കമ്മിഷൻ നൽകാൻ സമയ പരിധിയും കോടതി നിശ്ചയിച്ചു.

സമയപരിധി നീട്ടിയിട്ടും കമ്മിഷൻ നൽകാതെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അധിക സമയം നൽകിയിട്ടും എന്തുകൊണ്ട് കമ്മിഷൻ നൽകിയില്ലെന്ന് സുപ്രീം കോടതി സർക്കാരിനോട് ചോദിച്ചു. കമ്മിഷൻ നൽകണമെങ്കിൽ 40 കോടിരൂപയുടെ അധികച്ചെലവ് വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കിറ്റ് നൽകിയതെന്നും മാനുഷികപരിഗണനയോടെ കണ്ട് അത് സൗജന്യമായി വിതരണം ചെയ്യണമെന്നുമാണ് സർക്കാർ വാദിച്ചത്.

കോവിഡ് കാലത്ത് പ്രത്യേക മുറിയെടുത്തും അധിക ജോലിക്കാരെ നിയമിച്ചും കിറ്റ് വിതരണം നടത്തിയ റേഷൻകട ഉടമകൾക്ക് നീതി ലഭിച്ചെന്ന് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ജോണി നെല്ലൂരും വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാലും പ്രതികരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം25 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 hour ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version