ദേശീയം
അഞ്ച് വാക്സിനുകൾ ഒക്ടോബറോടെ എത്തും: വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടികൾ
വാക്സിൽ ക്ഷാമം പരിഹരിക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്രം. ഒക്ടോബറോട് കൂടി അഞ്ച് വാക്സിനുകൾക്ക് അനുമതി നൽകാനൊരുങ്ങുകയാണ് കേന്ദ്രം. അതേസമയം വാക്സിൻ ക്ഷാമത്തിന് ഉടനടി പരിഹാരം കാണുന്നതിന്റെ ഭാഗമായി സ്ഫുട്നിക് വാക്സിന് പത്ത് ദിവസത്തിനുള്ളിൽ അനുമതി നൽകിയേക്കും.
അതേസമയം കൊവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. വാക്സിൻ കയറ്റുമതി അനുവദിച്ച് കേന്ദ്ര സർക്കാർ രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടാക്കിയെന്നാണ് കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന യോഗത്തിൽ സോണിയ പറഞ്ഞത്.
ഡൽഹിയിൽ കൊവിഡ് നാലാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്നും ഇത് അതീവ ഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,732 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
കൂട്ടത്തോടെയുള്ള കൊവിഡ് ബാധയാണ് നാലാം തരംഗത്തിന്‍റെ സവിശേഷത.വാക്‌സിനെടുത്തവര്‍പോലും മാസ്‌ക് ധരിയ്ക്കണമെന്നും കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ 10 മുതല്‍ 15 ദിവങ്ങളായി വന്‍തോതിലാണ് കൊവിഡ് ഡല്‍ഹിയില്‍ പരക്കുന്നത്.