ദേശീയം
ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലെ തീപിടുത്തത്തിൽ അഞ്ച് മരണം
ഗുജറാത്തിലെ രാജ്കോട്ടിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് കോവിഡ് -19 രോഗികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ മുഖ്യമന്ത്രി വിജയ് രൂപാനി ദു:ഖം രേഖപ്പെടുത്തി. സംഭവത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
രാജ്കോട്ടിന്റെ മാവ്ഡി പ്രദേശത്തെ ആനന്ദ് ബംഗ്ലാവ് ചൗക്കിലുള്ള ഉദയ് ശിവാനന്ദ ആശുപത്രിയിലെ ഐസിയുവിൽ വെള്ളിയാഴ്ച പുലർച്ചെ 12: 30 ഓടെയാണ് തീപിടിത്തമുണ്ടായതെന്നും യൂണിറ്റിൽ അതിവേഗം പടർന്നതായും പോലീസ് പറഞ്ഞു. അഞ്ച് രോഗികൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അരമണിക്കൂറിനുള്ളിൽ തീ അണച്ചു” എന്നും രാജ്കോട്ട് സിറ്റി പോലീസ് കമ്മീഷണർ മനോജ് അഗർവാൾ പറഞ്ഞു.