ദേശീയം
ബ്ലാക്ക് ഫംഗസ് മരുന്ന് ഉല്‍പ്പാദനത്തിന് അഞ്ചു കമ്പനികള്‍ക്ക് കൂടി അംഗീകാരം
ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ ലഭ്യത രാജ്യത്ത് ഉറപ്പുവരുത്താന്‍ ഉല്‍പ്പാദനത്തിന് അഞ്ചു കമ്പനികള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നല്കി.
ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് ലിപോസോമല്‍ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് വ്യാപകമായി നല്‍കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിന് അനുസരിച്ച് മരുന്ന് ലഭ്യമല്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഉല്‍പ്പാദനത്തിന് കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പുറമേ മരുന്ന് പുറത്ത് നിന്നും കൂടുതലായി വാങ്ങാനും തീരുമാനം ഉണ്ട്.
അമേരിക്കയിലെ ഗിലെഡ് സയന്‍സ് നിലവില്‍ 1,21000 കുപ്പ് മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 85,000 കുപ്പി മരുന്നിന് കൂടി കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 10ലക്ഷം ഡോസ് മരുന്ന് കൂടി എത്തിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.