ദേശീയം
ആറ് മാസത്തിനിടെ ആദ്യമായി 19,000 ൽ താഴെ പ്രതിദിന രോഗബാധിതരുടെ എണ്ണം
കൊറോണ പ്രതിരോധത്തിൽ നിർണ്ണായക നേട്ടവുമായി ഇന്ത്യ. കഴിഞ്ഞ ആറ് മാസത്തിനിടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 19,000 ൽ താഴെയായി. 24 മണിക്കൂറിനിടെ 18,732 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,87,850 ആയി.
ആകെ രോഗബാധിതരിൽ ഇതുവരെ 97,61,538 പേർ രോഗമുക്തി നേടി. നിലവിൽ 2,78,690 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സിയിലിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,430 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 95.78 ശതമാനമാണ് രോഗമുക്തി നിരക്ക്.
Read also: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; പ്രതിദിന കണക്കിൽ മുന്നില്‍ കേരളം
പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന് സമാനമായ രീതിയിൽ മരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണയെ തുടർന്നുള്ള ആകെ മരണം 2,78,690 ആയി.കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായാണ് തുടർച്ചയായി 300 ൽ താഴെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച 251 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.